കോർപറേഷൻ െഡ്രയിനേജ് വ്യാപനപദ്ധതി; 15 വർഷം കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ

തിരുവനന്തപുരം: ബജറ്റുകളിലും കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിലുംപെടുത്തി 100 വാർഡുകളിലേക്ക് െഡ്രയിനേജ് സംവിധ ാനം വ്യാപിപ്പിക്കാനുള്ള പ്രഖ്യാപനം പകുതി വാർഡുകളിൽ ഒതുങ്ങി. കോർപറേഷൻ 50 വാർഡായിരുന്നപ്പോൾ സ്ഥാപിച്ച െഡ്രയിനേജ് സംവിധാനമാണ് ഇപ്പോഴും. രണ്ടാംഘട്ടം 20 വാർഡുകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി ചുവപ്പുനാടയിലാണ്. അതിൽ ഏറെ പ്രാധാന്യം നൽകിയത് ആറ്റുകാൽ ക്ഷേത്രം ഉൾെപ്പടുന്ന ആറ്റുകാൽ, കളിപ്പാൻകുളം, കാലടി, അമ്പലത്തറ വാർഡുകളിലാണ്. 2005ൽ എസ്റ്റിമേറ്റ് തയാറാക്കപ്പെട്ട പദ്ധതിയുടെ 14.55 കോടി രൂപയുടെ ഭരണാനുമതി സർക്കാറിൽനിന്ന് 2006ൽ ലഭിച്ചു. കൂടുതൽ ഫണ്ട് ലഭ്യമാക്കുന്നതിന് (ഫേസ് II) പദ്ധതിയിൽ ഉൾപ്പെടുത്തുകയും അതിൻപ്രകാരം 17.2 കോടി രൂപക്കുള്ള അനുമതി ലഭിച്ചതുമാണ്. ഈ പദ്ധതി കോർപറേഷൻ മേൽനോട്ടത്തിൽ കേരള വാട്ടർ അതോറിറ്റി, കെ.എസ്.യു.ഡി.പി എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്. വാട്ടർ അതോറിറ്റി സർവേ നടത്തി സ്കെച്ചും പ്ലാനും തയാറാക്കി സർക്കാറിന് സമർപ്പിച്ചു. എന്നാൽ, ഇതുവരെ ടെൻഡർ നടപടി നടന്നിട്ടില്ല. അഞ്ചുവർഷങ്ങൾക്കുശേഷം 2011ൽ കൂടിയ കോർപറേഷൻ കൗൺസിൽ യോഗം സ്വീവേജ് േപ്രാജക്ട് ഫെയ്സ് പദ്ധതിപ്രകാരം മണക്കാട് വില്ലേജിൽെപട്ട ആറ്റുകാൽ, കാലടി, കളിപ്പാൻകുളം പ്രദേശത്തെ പദ്ധതിക്കായി നാല് പമ്പ് ഹൗസുകൾ സ്ഥാപിക്കുന്നതിന് ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി സ്ഥലം അക്വയർ ചെയ്യുന്നതിന് തീരുമാനിച്ചു. അതിന് ആറ്റുകാൽ, കാലടി, കാലടി സൗത്ത്, കല്ലടിമുഖം എന്നീ സ്ഥലങ്ങളിൽ പമ്പ്ഹൗസുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് ഇറക്കി. ശേഷം പദ്ധതികളാകെ തകിടംമറിഞ്ഞു. ഇതിനൊപ്പം ഭരണാനുമതി ലഭിച്ച തീരദേശമേഖല ഉൾപ്പെട്ട മുട്ടത്തറയിലെ പദ്ധതിയും ചെറുവക്കൽ പദ്ധതിയും ജനകീയ പങ്കാളിത്തത്തോടെയും പ്രക്ഷോഭസമരങ്ങളിൽകൂടിയും നടക്കുകയാണ്. ഭരണാനുമതി ലഭിച്ച് 10 വർഷം കഴിഞ്ഞിട്ടും ആറ്റുകാൽ മേഖല ഉൾപ്പെടുന്ന പ്രദേശത്ത് െഡ്രയിനേജ് സംവിധാനം സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥതലത്തിലുള്ള താൽപര്യക്കുറവും ജനപ്രതിനിധികളുടെ ശ്രദ്ധക്കുറവും കാരണം സ്തംഭനാവസ്ഥയിലാണ്. 17.2 കോടിയിൽനിന്ന് ഒരുരൂപ പോലും െചലവാക്കാതെ 2015 മാർച്ച് 31ന് ഫണ്ട് ലാപ്സാവുകയും പദ്ധതി അവസാനിക്കുകയും ചെയ്തു. ജനുറം പദ്ധതി അവസാനിപ്പിച്ച് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി െഡ്രയിനേജ് സംവിധാനം നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഈ പദ്ധതിക്ക് വേണ്ട മാപ്പിങ് ആരംഭിച്ച് ടെൻഡർ നടപടിയിലേക്ക് കടക്കാൻ വർഷങ്ങെളടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.