തിരുവനന്തപുരം: സമസ്തകേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ഇസ്ലാമിക കലാസാഹിത്യ മത്സരത്തോടനുബന്ധിച്ച 15ാമത് ജില്ലതല മുഅല്ലിം വിദ്യാർഥി ഫെസ്റ്റ് നടന്നു. വഴിമുക്ക് ഹിദായത്തുൽ ഇസ്ലാം മദ്റസ ഹാളിൽ വഴിമുക്ക് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ വഹാബ് പതാക ഉയർത്തി. വിദ്യാർഥി ഫെസ്റ്റിൽ 394 പോയേൻറാെട തിരുവനന്തപുരം റേഞ്ച് ഒന്നാം സ്ഥാനവും 368 പോയേൻറാടെ കണിയാപുരം റേഞ്ച് രണ്ടാം സ്ഥാനവും 215 പോയൻറ് നേടി ആലംകോട് റേഞ്ച് മൂന്നാം സ്ഥാനവും നിലനിർത്തി. മുഅല്ലിം ഫെസ്റ്റിൽ 88 പോയൻറ് നേടി കണിയാപുരം ഒന്നാം സ്ഥാനവും 63 പോയൻറ് നേടി തിരുവനന്തപുരം റേഞ്ച് രണ്ടാം സ്ഥാനവും 32 പോയൻറ് നേടി ആലംകോട് റേഞ്ച് മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മാനദാന സമ്മേളനം മഞ്ചേരി സെയ്യിദ് ഹാമിദ് അൽ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.സി. ശറഫുദ്ദീൻ ജാമിഈ അധ്യക്ഷതവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വഴിമുക്ക് ജമാഅത്ത് സെക്രട്ടറി ഹാഫിള് റഹ്മാൻ, സെയ്ദ് ഉമർ, നിസാമുദ്ദീൻ വിഴിഞ്ഞം എന്നിവർ നൽകി. റേഞ്ച് പ്രസിഡൻറ് ബദറുദ്ദീൻ മുസ്ലിയാർ, മുഫത്തിഷ് യഹിയ നിസാമി, പി.എച്ച്.എം. ഇഖ്ബാൽ ബീമാപള്ളി, മുഹമ്മദ് ത്വാഹാ ദാരിമി, ജസീം ഫൈസി, ജഅ്ഫർ സാദിഖ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. പീരുമുഹമ്മദ് മുസ്ലിയാർ ബീമാപള്ളി സ്വാഗതവും േപ്രാഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് അൻവരി വഴിമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.