നിർണയം 2019 ഹ്രസ്വചലച്ചിത്രമേള

തിരുവനന്തപുരം: ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച നിർണയം ഹ്രസ്വചലച്ചിത്രമേള ജില ്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. തൈക്കാട് ഗണേശം സൂര്യനാടക കളരിയില്‍ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പുകയിലവിരുദ്ധ സന്ദേശം, ആരോഗ്യമേഖല, സാന്ത്വനപരിചരണം തുടങ്ങിയവ പ്രമേയമാക്കി നിർമിച്ച ചിത്രങ്ങളായിരുന്നു മേളയില്‍. ചടങ്ങില്‍ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ഗായകന്‍ ജോബ് കുര്യന്‍, അഡീഷനല്‍ ഡി.എച്ച്.എസ് ഡോ. ബിപിന്‍ ഗോപാല്‍, ഡോ. മനു, ഡോ. സുകേഷ് രാജ്, ഡോ. നീനാ റാണി, റോയ് ജോസ്, ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.