പ്രതിരോധ കുത്തിവെപ്പ് എടുത്ത സൂചി കാലിൽ കുടുങ്ങിയെന്ന് പരാതി

ശാസ്താംകോട്ട: അഞ്ചാം വയസ്സിലെ പ്രതിരോധ കുത്തിവെപ്പിന് വിധേയനായ ബാല​െൻറ കാലിനകത്ത് സൂചി ഒടിഞ്ഞ് കുടുങ്ങിയെന് ന് പരാതി. മൈനാഗപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രതിരോധ കുത്തിവെെപ്പടുത്ത മൈനാഗപ്പള്ളി കടപ്പ നജീബ് മൻസിലിൽ നജീബി​െൻറ മകൻ ആദിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 23ന് കുത്തിവെപ്പെടുത്ത ആദിലിന് അതിനുശേഷം കാലിൽ കടുത്ത വേദന അനുഭവപ്പെട്ടതായി നജീബ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം ആശുപത്രിയിലെത്തി അറിയിച്ചപ്പോൾ ഒരു സിറപ്പ്‌ കൊടുത്തു. എന്നിട്ടും വേദന ശമിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച ഇൻജക്ഷൻ എടുത്ത ഭാഗത്ത് നിന്ന് സൂചിയുടെ ഒരു കഷണം പുറത്തേക്ക് തള്ളിവന്നു. അത് വലിച്ചൂരിയ ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് സർജനെ കാണിച്ചു. അവിടെ നിന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.