കൊല്ലം: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം, കോര്‍പറേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഡോക്യുമെൻററി ഫെസ്റ്റ് 'അതിജീവനം-2019'ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ആസ്വാദകരായ യുവാക്കളും വിദ്യാര്‍ഥികളും ഏറെയുള്ള ജില്ലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈ എടുക്കുമെന്ന് മേയര്‍ അറിയിച്ചു. പ്രശസ്ത സംവിധായകരുടെ 16 ഡോക്യുമെൻററികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എം. വേണുകുമാര്‍ സംവിധാനം ചെയ്ത 'പ്രളയശേഷം ഹൃദയപക്ഷം' ഡോക്യുമെൻററിയോെടയാണ് പ്രദര്‍ശനം ആരംഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. സംവിധായകരായ നീലന്‍, എം.പി. സുകുമാരന്‍ നായർ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റ് ഇന്ന് സമാപിക്കും. തൊഴില്‍പരിശീലന കോഴ്‌സ് കൊല്ലം: ഭാരത് സേവക് സമാജ് ജില്ല സെൻററില്‍ ആരംഭിക്കുന്ന തൊഴില്‍പരിശീലന കോഴ്സുകളിലേക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രസ് മേക്കിങ് ആൻഡ് ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടി തെറപ്പി ആൻഡ് ബ്യൂട്ടി പാര്‍ലര്‍, ടെയ്ലറിങ്, എംബ്രോയിഡറി, ഫ്ലവര്‍ ടെക്നോളജി, ഹാന്‍ഡി ക്രാഫ്റ്റ് എന്നീ കോഴ്സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0474-2797478.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.