കൃത്രിമ പാര് കടലി​െൻറ പാരിസ്ഥിക അവസ്ഥക്ക് കോട്ടമുണ്ടാക്കുന്നു

വലിയതുറ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുള്ള കൃത്രിമ പാര് കടലി​െൻറ പാരിസ്ഥിതിക അവസ്ഥക്ക് കോട്ടമുണ്ടാക്കുന്നു. പഴകിയ ടയറുകള്‍ കടലില്‍ കെട്ടിത്താഴ്ത്തി കൃത്രിമ പാര് ഉണ്ടാക്കുന്നതാണ് പാരിസ്ഥിതിക അവസ്ഥക്ക് ദോഷകരമാകുന്നത്. നേരത്തേ, തെങ്ങി​െൻറ ക്ലാഞ്ഞിലും ഇത്തരത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. കൃത്യമായി പഠനം നടത്താതെ തെങ്ങി​െൻറ ക്ലാഞ്ഞിലുകള്‍ നിരോധിച്ചതാണ് പുതിയ രീതികള്‍ കെണ്ടത്താന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചേദനമായത്. പ്ലാസ്റ്റിക് നിരോധന മറവിലാണ് ക്ലാഞ്ഞില്‍ ഉപയോഗിച്ച് നടത്തിയിരുന്ന മത്സ്യബന്ധനം സര്‍ക്കാര്‍ നിരോധിച്ചത്. ഇത്തരം രീതി നിരോധിച്ചതോടെയാണ് പഴയ ടയറുകള്‍ കടലില്‍ കെട്ടിത്താഴ്ത്താൻ തുടങ്ങിയത്. ഇതു ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്ന അവസ്ഥയാണ്. പഴയ ടയറുകള്‍ കയറില്‍ അടുക്കി കെട്ടിയ ശേഷം തീരക്കടലിനും ആഴക്കടലിനും ഇടക്കായി ഇതുകൊണ്ട് നിക്ഷേപിക്കും. നിക്ഷേപിക്കുന്ന സ്ഥലം അറിയാവുന്നതിനായി മത്സ്യത്തൊഴിലാളികള്‍ അടയാളം വെക്കും. ഒരു മാസം കഴിയുന്നതോടെ ഇൗ ഭാഗത്ത് കൃത്രിമ പാര് ഉണ്ടാകുകയും നേരത്തേ നിക്ഷേപിച്ച ടയറുകള്‍ അഴുകി ഇതില്‍നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം കണവ പോലുള്ള മത്സ്യങ്ങളെ ആകര്‍ഷിച്ച് നിര്‍ത്തും. കല്ലന്‍കണവയെന്ന പേരില്‍ അറിയപ്പെടുന്ന വലിയ കണവക്കൂട്ടങ്ങളെയാണ് ടയര്‍ ഉപയോഗിച്ച് പിടിക്കുന്നത്. എന്നാല്‍, തീരക്കടലില്‍ ആവാസം ഉറപ്പിക്കുന്ന ആവോലി, നെയ്മീന്‍, പാര, വത്തപാര, കൊഞ്ച്, ചൂര, നെയ്മത്തി തുടങ്ങിയ മത്സ്യങ്ങള്‍ അഴുകിയ മണം വരുന്ന ഭാഗങ്ങളില്‍ ആവാസം ഉറപ്പിക്കാറില്ല. ഇതു കാരണം കണവക്കായി മാത്രം കൃത്രിമ പാര് സൃഷ്ടിക്കുന്നത് മറ്റു മത്സ്യങ്ങള്‍ തീരക്കടല്‍ വിടുന്നതിന് കാരണമാകുന്നു. ടയറുകള്‍ കൂട്ടത്തോടെ കുരുങ്ങുന്നത് വലകള്‍ക്ക് നാശം സംഭവിക്കുന്നതിനും കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.