തിരുവനന്തപുരം: പ്രളയബാധിതപ്രദേശത്ത് കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ നിർമിച്ച് നൽകുന്ന ആദ്യ വീടിെൻറ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പറവൂർ നിയമസഭാമണ്ഡലത്തിൽ വടക്കേക്കര പഞ്ചായത്തിൽ ആർക്കിടെക്ട് ജി. ശങ്കറിെൻറ മേൽനോട്ടത്തിലാണ് വീട് നിർമാണം നടക്കുന്നത്. പ്രകൃതിദത്തവും പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുമാണ് വീട് നിർമിക്കുന്നത്. കെ.യു.ടി.ഒ പ്രസിഡൻറ് ഡോ. എസ്. പ്രേമ, ജനറൽ സെക്രട്ടറി ഡോ. എ.എസ്. താജുദ്ദീൻ, ട്രഷറർ ഡോ. അനു ഉണ്ണി, അക്കാദമിക് കോഒാഡിനേറ്റർ ഡോ. അച്യുത്‌ശങ്കർ എസ്. നായർ, നൗഷാദ് എന്നിവർ പങ്കെടുത്തു. photo KUTO Photo 1.jpg KUTO Photo 2.JPG പ്രളയബാധിതപ്രദേശത്ത് കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ നിർമിക്കുന്ന വീടിെൻറ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.