അപകടാവസ്ഥയിലായ തെങ്ങിൻകുലകൾ മുറിച്ചുമാറ്റി

നേമം: അപകടാവസ്ഥയിലായ തെങ്ങിൻകുലകൾ അഗ്നിശമനസേനാ അധികൃതര്‍ മുറിച്ചുനീക്കി. പൂജപ്പുര നേതാജി നഗര്‍ ടി.സി 17/1795 (5)ല്‍ എന്‍.കെ. രാധാകൃഷ്ണ​െൻറ പുരയിടത്തില്‍ നിന്ന തെങ്ങിൽ 10 ഓളം കുലകള്‍ ഉണ്ടായിരുന്നു. അമിതഭാരം മൂലം പുരയിടത്തില്‍നിന്ന് തെങ്ങ് ചരിഞ്ഞ് സണ്‍ഷേഡില്‍ തട്ടി. അല്‍പംകൂടി മാറിയെങ്കില്‍ വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞ് പൊട്ടി റോഡിലേക്ക് പതിച്ച് വന്‍ അത്യാഹിതം ഉണ്ടാകുമായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 2.45 ആയപ്പോഴായിരുന്നു തെങ്ങ് അപകടാവസ്ഥയിലായത്. തുടര്‍ന്ന് ചെങ്കല്‍ച്ചൂളയില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ സി. അശോക്കുമാറി​െൻറ നേതൃത്വത്തിൽ സംഘമെത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തെങ്ങിന്‍കുലകള്‍ മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കിയത്. ചിത്രവിവരണം: അപകടാവസ്ഥയിലായ തെങ്ങില്‍നിന്ന് കുലകള്‍ മുറിച്ചുനീക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ചിത്രം FIRE FORCE ACTION @ POOJAPPURA__ nemom photo.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.