മുത്തലാഖ് ബിൽ പിൻവലിക്കണം -എസ്​.വൈ.എസ്​

തിരുവനന്തപുരം: ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തെ അപകടപ്പെടുത്തുന്നതും സാമൂഹിക അന്തരീക്ഷം മലീമസമാക്കുന്നതുമായ മുത്തലാഖ് ബിൽ പിൻവലിക്കണമെന്ന് എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് അബ്്ദുൽ അസീസ് മുസ്ലിയാർ. എല്ലാ മതവിശ്വാസികളും മതവിധി അനുസരിച്ച് പോകുന്നു. നിയമം തെറ്റി ആരെങ്കിലും പ്രവർത്തിച്ചാൽ മതപണ്ഡിതർ അക്കാര്യത്തിൽ ഇടപെടും. മതം കൽപിക്കുന്ന വിഷയം വിശ്വാസിയായ ഒരു പൗരൻ അനുസരിക്കാതെ വന്നാൽ കോടതിയെ സമീപിക്കാം. നിയമം നിയമത്തി​െൻറ വഴിക്ക് നീങ്ങിയാൽ രാജ്യത്തുടനീളം സാമൂഹികജീവിതം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.