കാക്കനാടൻ പുരസ്കാരത്തിന് കഥകൾ ക്ഷണിച്ചു

വർക്കല: മലയാള സാംസ്കാരിക വേദി രണ്ടാമത് കാക്കനാടൻ കഥാമത്സരം സംഘടിപ്പിക്കും. പൊതുവിഭാഗം, കോളജ് വിഭാഗം എന്നിങ്ങനെ രണ്ട് തലത്തിലാണ് മത്സരം. പ്രസിദ്ധീകരിക്കാത്തതും 1/8 പേജ് സൈസിൽ 12 പോയൻറിൽ ഡി.ടി.പി ചെയ്ത് നാല് പേജിൽ കവിയാത്തതുമായ കഥയാണ് മത്സരത്തിന് അയക്കേണ്ടത്. മൂന്ന് കോപ്പി അയക്കണം. മുൻ വർഷം പുരസ്കാരം ലഭിച്ചവർ അയക്കേണ്ടതില്ല. കഥകൾ തപാലിലോ കൊറിയറിലോ മാർച്ച് 15ന് മുമ്പ് ലഭിക്കത്തക്ക വിധം അയക്കണം. ഒന്നും രണ്ടും സ്ഥാനം നേടുന്ന ഓരോ വിഭാഗത്തിലെയും കഥയ്ക്ക് ഫലകവും പ്രശംസാ പത്രവും നൽകും. വിലാസം: ചെയർമാൻ, മലയാള സാംസ്കാരിക വേദി, ഹിറാ കോംപ്ലക്സ്, മാധ്യമം സബ് ബ്യൂറോക്ക് സമീപം, വർക്കല-695 141. ഫോൺ: 9539 00 8692.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.