ഒ.എൻ.വി മലയാള കവിതയുടെയും ഗാനങ്ങളുടെയും പ്രതീകം -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ഒ.എൻ.വി എന്ന മൂന്നക്ഷരം മലയാള കവിതയുടെയും ഗാനങ്ങളുടെയും പ്രതീകമാണെന്ന് മന്ത്രി കടകംപള്ളി സുരേ ന്ദ്രൻ. ഒ.എൻ.വി. കുറുപ്പി​െൻറ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുരോഗമ കാലാസാഹിത്യസംഘം വഴുതക്കാട് യൂനിറ്റും ഇടപ്പഴഞ്ഞി ചട്ടമ്പിസ്വാമി സ്മാര ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.എൻ.വി കവിതാലാപന മത്സരത്തിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങളും നൽകി. വഴുതക്കാട് കോട്ടൺഹിൽ ഗവ. എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്നചടങ്ങിൽ പുരോഗമ കലാസാഹിത്യസംഘം യൂനിറ്റ് പ്രസിഡൻറ് ടി. സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി. അനന്തൻ, രാജീവ് ഒ.എൻ.വി, സി. അശോകൻ, എസ്. ശശിധരൻ, വി. ശശികുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ 'രചന' ഒ.എൻ.വി ഗാനസന്ധ്യ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.