തിരുവനന്തപുരം: ഇ.എസ്.െഎ.സി പേരൂർക്കട ആശുപത്രിയുടെയും കിംസ് കൊല്ലത്തിെൻറയും നേതൃത്വത്തിൽ ഇ.എസ്.െഎ.സി അംഗങ്ങൾ ക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ഓർത്തോപീഡിക്സ് ആൻഡ് ഇ.എൻ.ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 12ന് പേരൂർക്കട ഇ.എസ്.െഎ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിന് ഓർത്തോ വിഭാഗത്തിൽ സീനിയർ ഓർത്തോപീഡിക്സ് ജോയൻറ് റീപ്ലേസ്മെൻറ് സർജൻ ഡോ. ജോസ് ടി. പാപ്പിനിശ്ശേരി, ഇ.എൻ.ടി വിഭാഗത്തിൽ കൺസൾട്ടൻറ് ഇ.എൻ.ടി സർജൻ ഡോ. അനീഷ് ബാവ സലീം എന്നിവർ നേതൃത്വം നൽകും. ഓർത്തോ സംബന്ധമായി മുട്ട് മാറ്റി െവക്കൽ ശസ്ത്രക്രിയ ആവശ്യമുള്ളവരും നിർദേശക്കപ്പെട്ടവരും ഇടുപ്പ് സന്ധിയിലെ തേയ്മാനം, അപകടത്തെ തുടർന്ന് ഇടുപ്പ് എല്ലിന് ഉണ്ടായ പരിക്ക്, കൈകാലുകളിലെ വളവ് ഉള്ളവർക്കും ചെവി, മൂക്ക് എന്നിവയുമായ ബന്ധപ്പെട്ട് ശസ്ത്രക്രിയ ആവശ്യമുള്ളവരും നിർദേശിക്കപ്പെട്ടവർക്കും ക്യാമ്പിൽ പങ്കെടുക്കാം. സർജറി ആവശ്യമായി വരുന്നവർക്ക് ഇ.എസ്.െഎ.സി നിയമപ്രകാരം കിംസ് കൊല്ലത്ത് സർജറി ചെയ്യുവാനുള്ള അവസരവും ലഭ്യമാണ്. ഫോൺ: 75101 25558.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.