ബാങ്ക്​ ജീവനക്കാര​െൻറ ആത്​മഹത്യ: സമഗ്ര അന്വേഷണം വേണം -സി.​െഎ.ടി.യു

തിരുവനന്തപുരം: എസ്.ബി.െഎ ജീവനക്കാരനും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന എൻ.എസ്. ജയൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര് യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ്. ബാങ്കിങ് മേഖലയിൽ ജീവനക്കാർ കടുത്തചൂഷണത്തിനും മാനസിക പീഡനത്തിനും ഇരയാകുന്ന വാർത്തകൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ഇടപാടുകാരേപ്പോലും പുറംതള്ളുന്ന നിലപാട് എസ്.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായും വാർത്തകളുണ്ട്. ഇവക്കെതിരെ ശക്തമായി പ്രതികരിച്ച നേതാവായിരുന്നു എൻ.എസ്. ജയൻ. തൊഴിൽ സംബന്ധമായി ഏറെ പിരിമുറുക്കത്തിലായിരുന്നു ജയൻ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തി​െൻറ ആശ്രിതർക്ക് നിയമനം നൽകാൻ അധികാരികൾ തയാറാകണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.