ബി.ജെ.പി നേതാക്കളുടെ 'കഷ്​ടകാല'ത്തിന്​ കാരണം അയ്യപ്പകോപമെന്ന്​ മുകേഷ്​

തിരുവനന്തപുരം: അയ്യപ്പ കർമസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചതും കെ. സുരേന്ദ്രൻ ജയിലിൽ കിടന്നതും ശോഭാ സ ുരേന്ദ്രൻ കോടതിയിൽ പിഴയടച്ചതും ശ്രീധരൻപിള്ളക്ക് നാക്കുളുക്കുന്നതും അയ്യപ്പകോപം കൊണ്ടാണെന്ന് സി.പി.എം നിയമസഭാംഗവും നടനുമായ എം. മുകേഷ് നിയമസഭയിൽ പറഞ്ഞു. സാമ്പത്തിക വർഷത്തേക്കുള്ള വോട്ട് ഒാൺ അക്കൗണ്ട് ചർച്ചയിൽ പെങ്കടുക്കവെയായിരുന്നു മുകേഷി​െൻറ നിരീക്ഷണം. മതാന്ധകാരത്തിനെതിരെ പടുത്ത പ്രതിരോധക്കോട്ടയായി പ്രതിരോധമതിൽ ചരിത്രത്തിൽ ഇടം നേടി. പ്രളയജലമിറങ്ങിയപ്പോൾ കാണുന്നത് കടുത്ത വരൾച്ചയാണ്. പ്രളയം വറ്റിയപ്പോൾ നന്മയും വറ്റിയതുപോലെ. സ്ത്രീ അടുക്കളയിൽ ഒടുങ്ങേണ്ടവളാണ് എന്ന മട്ടിൽ പ്രചാരണം നടത്തുന്നു. സ്ത്രീ മുന്നേറ്റത്തിനെതിരെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നു. ഇതാണ് സംഘ്പരിവാ‍ർ മാനവികതയെന്നും മുകേഷ് കുറ്റെപ്പടുത്തി. വി.പി. സജീന്ദ്രൻ, പി. ഉബൈദുല്ല, എസ്. രാജേന്ദ്രൻ, ആർ. രാമചന്ദ്രൻ, പി.സി. ജോർജ്, കെ.വി. വിജയദാസ്, പി.വി. അൻവർ, കെ. രാജൻ, സണ്ണി ജോസഫ്, യു.ആർ. പ്രദീപ്, സി.എഫ്. തോമസ്, െഎ.ബി. സതീഷ്, സി.കെ. ശശീന്ദ്രൻ, ഷാഫി പറമ്പിൽ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. 25നെതിരെ 76 വോട്ടുകൾക്ക് േവാട്ട് ഒാൺ അക്കൗണ്ട് നിയമസഭ പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.