തിരുവനന്തപുരം: പോളണ്ടിലെ കാതോവിസയില്‍ ഓഗസ്റ്റില്‍ നടക്കുന്ന ലോക ബാഡ്മിൻറണ്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ക േരളത്തിെൻറ പരുള്‍ റാവത്ത് ഇന്ത്യയെ പ്രതിനിധീകരിക്കും. ഗോവയിലെ മാപുസയില്‍ ഫെബ്രുവരി മൂന്നിന് നടന്ന 35 വയസ്സിന് മുകളിലുള്ളവരുടെ 43ാമത് ദേശീയ മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് കേരള താരമായ 36കാരി പരുള്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയത്. ഫൈനലില്‍ സന്ധ്യാ മേ ലാഷ്മിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (23-21, 21-9) പരാജയപ്പെടുത്തിയാണ് പരുള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഡല്‍ഹി സംസ്ഥാന സീനിയര്‍ ചാമ്പ്യനും ജൂനിയര്‍ ചാമ്പ്യനുമായിരുന്ന പരുള്‍ റെയില്‍വേയെ പ്രതിനിധീകരിച്ച് നിരവധി ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഇൻറര്‍നാഷനല്‍ താരവും മലയാളിയുമായ ജോസ് ജോര്‍ജിെൻറ ഭാര്യയായ പരുള്‍ തിരുവനന്തപുരത്തെ അജിത് ആന്‍ഡ് ജോസ് സ്കൂള്‍ ഓഫ് ബാഡ്മിൻറണില്‍ സീനിയര്‍ കോച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.