പൊതുവിദ്യാഭ്യാസ സംരക്ഷണം; മന്ത്രി രവീന്ദ്രനാഥി​െൻറ പുസ്​തകം പ്രകാശനം ചെയ്​തു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രചിച്ച 'പൊതുവിദ്യാഭ്യാസ സംരക്ഷണം, പ്രസക്തിയും പ്രാധാന്യവും' പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.സി. മൊയ്തീന് നൽകി പ്രകാശനം ചെയ്തു. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലി​െൻറ ഉദാഹരണമായി മന്ത്രിയുടെ പുസ്തകം മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സമഗ്രശിക്ഷ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. ലാൽ, വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എൻ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. തൃശൂർ തിങ്കൾ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.