തിരുവനന്തപുരം: പാൽകുളങ്ങരയിൽ ആർ.എസ്.എസ്-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ വ്യാഴാഴ്ച രാത്ര ിയിൽ തുമ്പയിലും ബി.ജെ.പി-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തകർത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് സി.പി.എമ്മുകാർക്ക് പരിക്കേറ്റു. സൂരജ്, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിവിളക്ക് സമീപം തമ്പുരാൻമുക്കിൽ വ്യാഴാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമ്പുരാൻമുക്കിൽ നിന്നും കരിമണലിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലെയും ചുവരുകൾ ബുക്കുചെയ്യുന്നതിനെചൊല്ലി തർക്കം നിലനിന്നിരുന്നു. രാത്രി സി.പി.എം പ്രവർത്തകർ ചുവരെഴുതാനെത്തിയപ്പോൾ ബി.ജെ.പിക്കാർ തടയുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബുധനാഴ്ച രാത്രി പാൽകുളങ്ങരയിൽ ആർ.എസ്.എസ് -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ആർ.എസ്.എസുകാർക്ക് വെട്ടേറ്റിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് തുമ്പയിലും പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.