രാജ്യദ്രോഹികൾക്കെതിരെ ഒന്നിക്കണം: വിസ്​ഡം ജാഗ്രതാ സദസ്സ്​

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ രൂപപ്പെട്ട മാനവിക െഎക്യം വർഗീയ ഫാഷിസത്തിനെതിരെയും ഫലപ്രദമായി പ്രയോഗിക്കാ ൻ കേരളജനത മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ സംഘടിപ്പിച്ച ജാഗ്രതാസദസ്സ് ആവശ്യപ്പെട്ടു. അലീഗഢിൽ രാഷ്ട്രപിതാവി​െൻറ രൂപം സൃഷ്ടിച്ച് പ്രതീകാത്മകമായി വെടിവെച്ച സംഭവത്തിൽ രാജ്യദ്രോഹികളായ വർഗീയവാദികളുടെ ധിക്കാരപരമായ ചെയ്തികൾക്കെതിരെ മതേതരസമൂഹത്തി​െൻറ ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണെന്ന് ജാഗ്രതാസദസ്സ് ആഹ്വാനം ചെയ്തു. 'വർഗീയതക്കെതിരെ മതേതരമുന്നേറ്റം' എന്ന പ്രമേയത്തിലായിരുന്നു മുജാഹിദ് പ്രബോധന വിഭാഗം -വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ പരിപാടി സംഘടിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രഫ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. ഷാനവാസ് പറവണ്ണ ആമുഖപ്രഭാഷണം നടത്തി. ലഘുലേഖയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. അജയകുമാർ ജ്യോതിർഗമയ, സ്വാമി അശ്വതി തിരുനാൾ, റവ.ഫാദർ ഷൈജൻ ആൻറണി, സെക്രട്ടറി നസീർ വള്ളക്കടവ് എന്നിവർ പെങ്കടുത്തു. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. റഷീദ് മദനി നന്ദി പറഞ്ഞു. ലോക അർബുദ ദിനാചരണം തിരുവനന്തപുരം: കാൻസർ കെയർ ആൻഡ് റിസർച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ലോക അർബുദ ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട നിർധനരായ അർബുദബാധിതർക്ക് സാമ്പത്തികസഹായവും അദ്ദേഹം വിതരണം ചെയ്തു. ആർ.സി.സി അസി. പ്രഫ. ഡോ.ആർ. ജയകൃഷ്ണൻ അർബുദ ബോധവത്കരണ പ്രഭാഷണം നടത്തി. മുൻ കൗൺസിലർ ആർ. ഹരികുമാർ, പ്രഫ. പി. രാജഗോപാലപിള്ള, പ്രഫ. ടി.പി. പീതാംബരൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ടി. ശശികുമാർ, ബെന്നി മാത്യു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.