തിരുവനന്തപുരം: സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ വിതരണംചെയ്ത ചെറുകിട സംരംഭകർക്ക് 200 കോടി കിട്ടാനുണ്ടെന് ന് സപ്ലൈകോ സപ്ലയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. സലിം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ മുതലുള്ള തുക ഇതുവരെ നൽകിയിട്ടില്ല. കേന്ദ്ര സർക്കാറിൽനിന്ന് സബ്സിഡി ലഭിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഉടൻ കുടിശ്ശിക വിതരണംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി നിസാറുദ്ദീൻ പാലക്കൽ, ആർ.പി. സ്വാമി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.