'സുരക്ഷ' സമഗ്ര മാനസികാരോഗ്യ പരിപാടി രണ്ടാംഘട്ടത്തിലേക്ക്

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗവും സാമൂഹികനീതിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'സുരക്ഷ'സമഗ്ര മാനസികാരോഗ്യപരിപാടി രണ്ടാം ഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനം സംബന്ധിച്ച് തീരുമാനമായി. സുരക്ഷ നോഡൽ ഓഫിസർ ഡോ. ഇ. നസീർ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി. പദ്ധതിക്കുള്ള തുക ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ പദ്ധതിവിഹിതമായി ഉൾപ്പെടുത്തും. ജനപ്രതിനിധികൾ, ആരോഗ്യകേന്ദ്രം ഡോക്ടർമാർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, അധ്യാപകർ, മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്നവർ എന്നിവർക്ക് പരിശീലനം നൽകിയിരുന്നു. പഞ്ചായത്ത്തലത്തിലും വാർഡ് തലത്തിലും മോണിറ്ററിങ് സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തിനുകീഴിലെ 103 വാർഡുകളിൽനിന്നാണ് മാനസിക വിഷമതകൾ അനുഭവിക്കുന്നവരെ കണ്ടെത്തിയത്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും ആഴ്ചയിലൊരു ദിവസം വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൈക്യാട്രിക് ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ഇത്തരം രോഗികൾക്കാവശ്യമായ മരുന്ന് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ വാങ്ങി നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.