എൻ.സി.സി കാഡറ്റുകൾക്ക് പരിശീലനത്തിന് സൗകര്യമൊരുക്കും -മന്ത്രി

തിരുവനന്തപുരം: എൻ.സി.സി കാഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കുന്നതിനൊപ്പം വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി കെ.ടി. ജലീൽ. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് തിരികെയെത്തിയ കാഡറ്റുകൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018-19ലെ ഏറ്റവും മികച്ച ഗ്രൂപ്പിനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ബാനർ കോട്ടയം എൻ.സി.സി ഗ്രൂപ്പി​െൻറ കമാൻഡർ ബ്രിഗേഡിയർ എൻ.വി. സുനിൽകുമാർ ഏറ്റുവാങ്ങി. രണ്ടാമത്തെ ഗ്രൂപ്പിനുള്ള ബാനർ കോഴിക്കോട് ഗ്രൂപ്പും മികച്ച ബറ്റാലിയനുള്ള അവാർഡ് ഏഴ് കേരള ഗേൾസ് ബറ്റാലിയനും ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന മത്സരത്തിൽ ബെസ്റ്റ് കാഡറ്റിനുള്ള സ്വർണം നേടിയ കാഡറ്റുകളെയും ഡയറക്ടർ ജനറൽ എൻ.സി.സി ന്യൂഡൽഹിയുടെ പ്രശസ്തിപത്രം ലഭിച്ച ഗേൾ കാഡറ്റ് ഇൻസ്ട്രക്ടർമാരെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ അഡീഷനൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ ബി.ജി. ഗിൽഗാൽഞ്ചി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എസ്.എൽ. ജോഷി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.