തിരുവനന്തപുരം: പട്ടികജാതി-വർഗ വിദ്യാർഥികളുടെ സ്റ്റൈപൻറും ലംപ്സം ഗ്രാൻറും പ്രമോട്ടർമാരായി പ്രവർത്തിക്കുന്നവരുടെ വേതനവും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി നിവേദനം നൽകി. എസ്.സി പ്രമോട്ടർമാരുടെ വേതനം 10,000 രൂപയും എസ്.ടി പ്രമോട്ടർമാരുടേത് 12,650 രൂപയായും സ്റ്റൈപൻറ്, ലംപ്സംഗ്രാൻറ് എന്നിവ ചുരുങ്ങിയത് 50 ശതമാനം വീതവും വർധിപ്പിക്കണമെന്ന് പി.കെ.എസ് സംസ്ഥാന പ്രസിഡൻറ് എസ്. അജയകുമാറും സെക്രട്ടറി കെ. സോമപ്രസാദ് എം.പിയും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.