'എൻഡോസൾഫാൻ ദുരിതബാധിതർക്ക്​ ക്ഷേമനിധി രൂപവത്​കരിക്കണം'

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളായ കാസർകോെട്ട ഇരുപതോളം പഞ്ചായത്ത് പ്രദേശത്തെ ദുരിതബാധിതർക്ക് ദുരിതാശ്വാസ ക്ഷേമനിധി രൂപവത്കരിക്കണമെന്ന് ജില്ല െറസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രറ്റേണിറ്റി ഒാഫ് െറസിഡൻസ് അസോസിയേഷൻസ് തിരുവനന്തപുരം ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രേട്ടറിയറ്റിന് മുന്നിൽ പട്ടിണി സമരം നടത്തുന്നവരെ സന്ദർശിച്ച് സഹായ നിധിയുടെ ആദ്യഗഡു മുനീസ അമ്പലത്തറ, കുഞ്ഞികൃഷ്ണൻ, ദയാബായി എന്നിവർക്ക് കൈമാറി. രക്ഷാധികാരി അഡ്വ. പരണിയം ദേവകുമാർ, ജനറൽ സെക്രട്ടറി പി. ജയദേവൻ നായർ, പ്രസിഡൻറ് പോത്തൻകോട് ജോൺസൺ, ട്രഷറർ ഷറഫുദ്ദീൻ, സതീഷ്ചന്ദ്രൻ നായർ, ഹരി മാസ്റ്റർ, ഡോ. മോസസ്, ശൂരനാട് ചന്ദ്രശേഖരൻ, മുത്തുഷറഫ്, നസീമ, തേക്കുംമൂട് സുമേഷ് , വി.എസ്. പ്രദീപ്, കെ.ജി. ബാബു വട്ടപ്പറമ്പിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.