ഇന്നുമുതല്‍ കഴക്കൂട്ടം ബൈപാസില്‍ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: ബൈപാസ് റോഡിൽ മേല്‍പാലങ്ങളുടെ നിർമാണം നടക്കുന്നതിനാല്‍ കഴക്കൂട്ടം മുതല്‍ ഈഞ്ചക്കല്‍ വരെ റോഡില്‍ ഞായറാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കമീഷണര്‍ (ക്രമസമാധാനം ആൻഡ് ട്രാഫിക്) അറിയിച്ചു. ആക്കുളത്ത് നിന്നും ഈഞ്ചക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതുതായി നിര്‍മിച്ച വെണ്‍പാലവട്ടം മേല്‍പാലം കയറി ചാക്ക വഴി ഈഞ്ചക്കല്‍ പോകണം. പേട്ട, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യു, തമ്പാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെണ്‍പാലവട്ടം, മേല്‍പാലത്തില്‍ കയറാതെ സര്‍വിസ് റോഡ്‌ കയറി കിംസ് റോഡ് വഴിയോ ആനയറ റോഡ് വഴിയോ ചാക്കയില്‍ എത്തി പോകണം. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചതായും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.