ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്ത് പരിധിയിൽ കുരങ്ങ് ശല്യം രൂക്ഷം. പൊയ്കമുക്ക്, പാറയടി, മുദാക്കല്‍ മേഖലകളിലാണ് ശല്യം രൂക്ഷമാകുന്നത്. വീടിനുപുറത്തോ അകത്തോ ഒന്നും സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇപ്പോള്‍ 'വീടുംപൊളിച്ചടുക്കാന്‍' തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം രാവിലെ കൂട്ടമായെത്തിയ കുരങ്ങുകള്‍ പാറയടി ഉഴുന്നുവിളവീട്ടില്‍ ബിജുവിെൻറ വീട് തകർത്തു. മേല്‍ക്കൂരയില്‍ പലസ്ഥലത്തുനിന്നും ഓട് എടുത്ത് നിലത്തെറിഞ്ഞുടച്ചു. വീടിനകത്തുകയറി പാകംചെയ്ത് െവച്ചതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. ചില്ലുഗ്ലാസുകള്‍ അടിച്ചുടച്ചും വലിയനാശമാണ് വീടിനുണ്ടാക്കിയത്. ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. വിളകളൊന്നും കൃഷിചെയ്യാന്‍ കഴിയുന്നില്ല. പാകമാകുന്ന കരിക്ക് മുഴുവന്‍ കുരങ്ങ് അടര്‍ത്തിയെടുത്ത് കുടിക്കും. പഞ്ചായത്തധികൃതരെ വിവരമറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.