ആറ്റിങ്ങല്‍: പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍ നിർമിച്ച് സുനില്‍ കൊടുഴവന്നൂര്‍ സംവിധാനം നിർവഹിച്ച 'ജനിതകം' ഹ്രസ്വചിത്രത്തിെൻറ ആദ്യ പ്രദര്‍ശനം ആറ്റിങ്ങല്‍ പാരഡൈസ് തിയറ്ററില്‍ നടന്നു. സ്‌കൂളിലെ ഫിലിം ക്ലബിനു വേണ്ടിയാണ് ഈ സിനിമ നിർമിച്ചത്. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എല്‍.ആര്‍. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 'ആളൊരുക്ക'ത്തിെൻറ സംവിധായകൻ വി.സി. അഭിലാഷ്, ആറ്റിങ്ങല്‍ അയ്യപ്പന്‍, മന്‍ജിത് ദിവാകര്‍, വിജയന്‍ പാലാഴി, കെ.ജെ. രവികുമാര്‍, ഹെഡ്മിസ്ട്രസ് എം.ആര്‍. മായ, സുനില്‍ കൊടുവഴന്നൂര്‍, എന്‍. സാബു എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.