േപാത്തൻകോട്: സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ് കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ അഭിജിത്തും റയാനും അഭിറാമുമാണ് മാതൃകയായത്. മൂവരും എൻ.സി.സി പരിശീലനശേഷം വ്യാഴാഴ്ച വൈകീട്ട് കാൽനടയായാണ് വീടുകളിലേക്ക് പോയത്. ചെമ്പകമംഗലം ചന്തക്ക് സമീപത്തുനിന്ന് അരണ്ടവെളിച്ചത്തിൽ നിലത്തുകിടന്ന പഴ്സ് കിട്ടിയത് അഭിറാമിനാണ്. മൂവരും ചേർന്ന് പഴ്സ് തുറന്ന് നോക്കി. പണവും രേഖകളും അടങ്ങിയ പഴ്സുമായി വീട്ടിലെത്തിയ ഉടൻ അതിൽനിന്നു ലഭിച്ച നമ്പറിൽ ഉടമയെയും ക്ലാസ് ടീച്ചർ ജിജിയെയും വിവരമറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച രാവിലെ എച്ച്.എം റസിയ ബീവിയെ പഴ്സ് ഏൽപിച്ചു. എന്നാൽ, ഇതിനോടകംതന്നെ പഴ്സിെൻറ ഉടമ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു. സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച മംഗലപുരം സ്റ്റേഷനിൽ വെച്ച് പഴ്സ് ഉടമ ജിജിൻ സാമുവലിന് കൈമാറി. ആലപ്പുഴ സ്വദേശിയായ ജിജിൻ ചെമ്പകമംഗലത്ത് ബിസിനസ് നടത്തുകയാണ്. 5670 രൂപയും രണ്ട് എം.ടി.എം കാർഡുകളും തിരിച്ചറിയൽ രേഖകളും പഴ്സിലുണ്ടായിരുന്നതായി മംഗലപുരം എസ്.െഎ സതീഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.