തെരഞ്ഞെടുപ്പുകൾ കുറ്റമറ്റതാക്കാൻ ബാലറ്റ്​ പേപ്പറിലേക്ക്​ മടങ്ങണം -​െഎ.എൻ.എൽ

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിൽ നടത്തിയ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ക്രമക്കേടുകൾ സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നെന്നും ഇേപ്പാഴത്തെ വെളിപ്പെടുത്തൽ അതി​െൻറ ബാക്കിപത്രമാണെന്നും െഎ.എൻ.എൽ സംസ്ഥാന െവെസ് പ്രസിഡൻറ് എം.എം. മാഹീൻ. ജില്ല പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തെരഞ്ഞെടുപ്പുകളെല്ലാം കുറ്റമറ്റതാക്കാൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജെ. തംറൂഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബുഹാരി മന്നാനി, എ.എൽ.എം. ഖാസിം, കൗൺസിലർ പ്രിയാബിജു, വള്ളക്കടവ് സലിം, അജിത, കെ.കെ. സമദ്, ഷാഹുൽഹമീദ്, നിസാമുദ്ദീൻ, മുഹമ്മദ് സജിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.