ക്ഷേത്രങ്ങളില്‍ കാവടി ഉത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: നഗരത്തിലെ ക്ഷേത്രങ്ങളില്‍ കാവടി അശ്വതി ഉത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച ക്ഷേത്രങ ്ങളിൽ വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ നടന്നു. പുരാതനമായ കാന്തള്ളൂര്‍, പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം ഉള്‍പ്പെടെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഭക്തജനത്തിരക്കായിരുന്നു. ഗുരുപൂജ, ഗണപതി പൂജ, കാവടി അഭിഷേകം എന്നിവയും നടന്നു. എഴുന്നള്ളത്തും ഉണ്ടായിരുന്നു. കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ച പള്ളിയുണര്‍ത്തലോടെയാണ് ക്ഷേത്ര ചടങ്ങുകള്‍ തുടങ്ങിയത്. ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ച നാല് മുതല്‍ പൂജകള്‍ തുടങ്ങി. വലിയ ഉദേശ്വരം, ആഴിമല, കുര്യാത്തി, മൂലയില്‍ക്കോണം, കുടുക്കപ്പാറ, കല്ലുപറമ്പ്, കണ്ണേറ്റുമുക്ക്, വെയിലൂര്‍ക്കോണം, ചുണ്ടവിള, ചെറുതേരി, അരങ്ങില്‍, ഉദിയന്നൂര്‍, കരുംകുളം, മൂലയില്‍ക്കോണം, തലയല്‍, കാരയ്ക്കാമണ്ഡപം, നേമം എന്നീ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ ഉണ്ടായിരുന്നു. ആനയറ ഈശാലയത്തിലും തപോവനം സിദ്ധാശ്രമത്തിലും കവടിയാര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.