ഭിന്നശേഷിക്കാർക്ക്​ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിെല എൽ.ബി.എസ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ​െൻറർ ഒാഫ് എക് സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ സൗജന്യമായി ഭിന്നശേഷിയുള്ള 10ാം ക്ലാസ് പാസായവർക്കും അല്ലാത്തവർക്കും െഡസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഫോേട്ടാഷോപ്, ബുക്ക് ബയൻറിങ് എന്നീ കോഴ്സുകൾ ആരംഭിക്കും. എസ്.എസ്.എൽ.സി പാസായവർക്ക് എം.എസ് ഒാഫിസ് കോഴ്സും തുടങ്ങും. ഫോൺ: 0471 2345627. ഹാൻവീവ് ജീവനക്കാർ കരിദിനമാചരിച്ചു തിരുവനന്തപുരം: സംസ്ഥാന കൈത്തറി വികസന കോർപറേഷനിലെ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും തുടർച്ചയായി ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ സംയുക്ത ട്രേഡ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. ജീവനക്കാർക്ക് ഡിസംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സൗജന്യ സ്കൂൾ യൂനിേഫാം പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്ന നെയ്ത്തുകാരുടെ കൂലിയും ആഴ്ചകളായി മുടങ്ങിയിരിക്കുന്നു. ജീവനക്കാരുടെ രണ്ട് ശമ്പള പരിഷ്ക്കരണം കുടിശികയാണെന്നും സേവന-േവതന വ്യവസ്ഥകൾ പരിഷ്ക്കരിക്കാൻ അധികൃതർ അലംഭാവം കാട്ടുകയാണെന്നും ആരോപിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എ.െഎ.ടി.യു.സി സെക്രട്ടറി എ. വിശ്വനാഥ് അധ്യക്ഷതവഹിച്ചു. വിവിധ സംഘടന നേതാക്കളായ എ. സിയാദ്, ഗോപകുമാർ, എ.കെ. ബാദുഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.