തിരുവനന്തപുരം: വിവിധ ഭവനപദ്ധതികൾ മുഖേന മുൻ സർക്കാറുകളുടെ കാലത്ത് അനുവദിക്കുകയും പലകാരണങ്ങളാൽ മുടങ്ങുകയുംചെ യ്ത അമ്പതിനായിരത്തിൽപരം വീടുകളുടെ നിർമാണം ലൈഫ് പദ്ധതി ഒന്നാംഘട്ട പ്രകാരം പൂർത്തിയായതായി നവകേരളം കർമപദ്ധതി കോഒാഡിനേറ്റർ ചെറിയാൻ ഫിലിപ് പറഞ്ഞു. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി രണ്ടാംഘട്ട പ്രകാരം എൺപത്തിനായിരത്തോളം വീടുകൾ മൂന്നുമാസത്തിനുള്ളിൽ വാസയോഗ്യമാവും. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം ഈ വർഷം തന്നെ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.