തിരുവനന്തപുരം: കേരള വണിക വൈശ്യസംഘം (കെ.വി.വി.എസ്) പ്ലാറ്റിനം ജൂബിലി സമ്മേളനം 25 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക് കും. 25ന് രാവിലെ പത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ചെന്നൈ കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും തമിഴ്‌നാട് മുന്‍ എം.എൽ.എയുമായ ഡോ. എ. ചെല്ലകുമാര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുക്കും. 11.30ന് നടക്കുന്ന അവാര്‍ഡ് ദാന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. 26ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഓള്‍ ഇന്ത്യ തൈലിക് സാഹു മഹാസഭാ സമ്മേളനം ഛത്തീസ്ഗഡ് മന്ത്രി താമ്രധ്വജസാഹു ഉദ്ഘാടനം ചെയ്യും. സെമിനാര്‍ കൊടുക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം മന്ത്രി ജി. സുധാകനും വൈകീട്ട് നടക്കുന്ന പിന്നാക്കസമുദായ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഉദ്ഘാടനം ചെയ്യും. 27ന് സമാപന സമ്മേളനം മുന്‍ പ്രതിരോധമന്ത്രി എ.കെ. ആൻറണിയും ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി.വി.എസ് സംസ്ഥാന പ്രസിഡൻറ് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.