ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കണം -െകാടിക്കുന്നിൽ

കൊല്ലം: ജീവനക്കാരുടെ അഭാവംമൂലം ജില്ലയിൽ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം അവതാളത്തിലായത് പരിഹരിക്കാൻ സര്‍ക ്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ജില്ലയില്‍നിന്ന് മുന്നൂറോളം എം പാനല്‍ കണ്ടക്ടര്‍മാരെയാണ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്. പി.എസ്.സി വഴി കുറച്ചുപേര്‍ക്ക് മാത്രം നിയമനം നല്‍കിയെങ്കിലും ജില്ലയിലെ ഡിപ്പോകളിലേക്ക് ഒരാളെപോലും ഇതുവരെ നിയമിച്ചിട്ടില്ല. ജീവനക്കാരുടെ കുറവുമൂലം കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം ഡിപ്പോകളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തികനേട്ടമുള്ള കൊല്ലം-ചെങ്ങന്നൂര്‍, കൊട്ടാരക്കര-പാരിപ്പള്ളി വേണാട് ചെയിന്‍ സർവിസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മുടങ്ങുന്നു. 111ഓളം സര്‍വിസുകള്‍ ദിനംപ്രതി നടത്തിക്കൊണ്ടിരുന്ന കൊല്ലം ഡിപ്പോയില്‍നിന്ന് 75ഓളം സർവിസ് മാത്രമാണ് ഇപ്പോഴുള്ളത്. ഏറ്റവും കൂടുതല്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ ജോലിചെയ്തിരുന്ന കൊട്ടാരക്കര ഡിപ്പോയിലും ജീവനക്കാരുടെ കുറവ് മൂലം സർവിസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ക്ഷേമനിധി വിഹിതം അടയ്ക്കണം കൊല്ലം: കേരള തൊഴിലാളി ക്ഷേമനിധി നിയമത്തി​െൻറ പരിധിയിൽ വരുന്ന എല്ലാ തൊഴിൽസ്ഥാപനങ്ങളും കുടിശ്ശിക ഉൾപ്പെടെ ക്ഷേമനിധി വിഹിതം 31ന് മുമ്പ് ജില്ല തൊഴിലാളി ക്ഷേമനിധി ഒാഫിസിൽ അടയ്ക്കണം. ഫോൺ: 0474 2766340, 9747625935.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.