മാർത്തോമ കൺവെൻഷൻ

ആയൂർ: മാർത്തോമ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസന കൺെവൻഷൻ 13 വരെ ആയൂരിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, കന്യാകുമ ാരി ജില്ല, ഗൾഫ്, ദുബൈ എന്നിവിടങ്ങളിലെ 90 പള്ളികൾ ഉൾപ്പെടുന്ന ഭദ്രാസനത്തിലെ വിശ്വാസികളാണ് സംഗമത്തിൽ ഒത്തുചേരുന്നത്. കൺെവൻഷനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് ആയൂർ മാർത്തോമ കോളജ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്നത്. എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യവും ഏർപ്പെടുത്തിയതായി ജനറൽ കൺവീനർ റവ. ഡേവിഡ് ഡാനിയേൽ, ഭദ്രാസന ട്രഷറർ സാബു അലക്സ്, പബ്ലിസിറ്റി കൺവീനർ സാനു ജോർജ് എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് സേവികാസംഘം ജൂബിലി സമ്മേളനത്തിൽ ഡോ. യൂഹാനോൻ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് ബിഷപ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ സന്ദേശം നടത്തും. ശനിയാഴ്ച രാവിലെ 10ന് കുട്ടികളുടേയും സന്നദ്ധസുവിശേഷ സംഘത്തി​െൻറയും യോഗങ്ങൾ നടക്കും. വൈകീട്ട് നാലിന് േശ്രയ ജോബി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ കുർബാനക്ക് നേതൃത്വം നൽകും. സമാപനയോഗത്തിൽ മേൽപട്ടത്വ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ ബർന്നബാസ് എപ്പസ്കോപ്പയെ ആദരിക്കും. റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.