കൊല്ലം: ഡി.സി.സി മുൻ സെക്രട്ടറിയും പട്ടത്താനം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന കടപ്പാൽ ശശിയുടെ പേരിലുള് ള പ്രഥമ മികച്ച സഹകാരി പുരസ്കാരം കൊല്ലൂർവിള സഹകരണ ബാങ്ക് പ്രസിഡൻറ് അൻസർ അസീസിന് സമ്മാനിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പുരസ്കാര വിതരണം നടത്തി. സ്മാരകസമിതി പ്രസിഡൻറ് ആർ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, പ്രഫ. ഇ. മേരീദാസൻ, എം. സുജയ്, പട്ടത്താനം ഗോപാലകൃഷ്ണൻ, എം.എം സഞ്ജീവ് കുമാർ, പ്രതാപൻ, ജോർജ് ഡി. കാട്ടിൽ, സഞ്ജു ബുഖാരി എന്നിവർ സംസാരിച്ചു. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുതുവത്സരസംഗമം കൊല്ലം: സായാഹ്നം സീനിയർ സിറ്റിസൺ ഫോറം ജില്ല കമ്മിറ്റി നടത്തിയ പുതുവത്സരസംഗമം തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് തരകൻ, പി.എസ്. നടരാജൻ, കെ. സൂര്യദാസ്, മാത്യു േജാൺ, കെ. മോഹൻകുമാർ, എ. നിസാർ, പ്രഫ. ഡി.സി. മുല്ലശ്ശേരി, ഫാ. അലോഷ്യസ് കണ്ടച്ചാംകുളം, എം. ഇബ്രാഹിംകുട്ടി, പ്രഫ. സുമംഗല, നേഹ മരിയ ജോർജ്, പ്രഫ. തങ്കമണി, ആനിയമ്മ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.