കടയ്ക്കൽ: സംയുക്ത ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് കിഴക്കൻ മലയോരമേഖലയിൽ രണ്ടാംദിനവും ഹർത്താലിന് സമാ നമായി. പ്രധാന പട്ടണമായ കടയ്ക്കലിൽ മെഡിക്കൽ ഷോപ് ഒഴികെ ഭൂരിഭാഗം കടകളും തുറന്നില്ല. സർക്കാർ ഓഫിസുകൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹങ്ങൾ ഒഴികെ മറ്റൊന്നും ഓടിയില്ല. ഏതാനും ഹോട്ടലുകളും തുറന്ന്പ്രവർത്തിച്ചു. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പൊതിച്ചോറുകളും അമ്മ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ കഞ്ഞിയും വിതരണം ചെയ്തു. എം.സി റോഡിലെ പ്രധാന കേന്ദ്രമായ നിലമേലിൽ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ടൗണിലെ പകുതിയോളം കടകളും തുറന്നു. മടത്തറ, ചിതറ, കുമ്മിൾ മേഖലകളിലും ഭൂരിഭാഗം കടകൾ തുറന്ന് പ്രവർത്തിച്ചു. വൈ.എം.സി.എ സുവർണ ജൂബിലി അഞ്ചൽ: വൈ.എം.സി.എ സുവർണ ജൂബിലിയുടെ ഉദ്ഘാടനം ഡോ. റ്റൈറ്റസ് കോശി നിർവഹിച്ചു. പ്രസിഡൻറ് ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. ഫാ. തോമസ് ടി. വർഗീസ് എപ്പിസ്കോപ്പ, ഫാ. വറുഗീസ് ടി. വറുഗീസ്, ടി.ഒ. ജോൺ, ബാബു തടത്തിൽ, കുഞ്ഞുകുട്ടി കണ്ണംകോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.