പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിദേശ കുത്തകകൾക്ക് അടിയറവെക്കുന്നു -ആനത്തലവട്ടം

തിരുവനന്തപുരം: രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ വിദേശ കുത്തകകൾക്ക് അടിയറവെക്കുന്ന നയമാണ് കേന്ദ്രസർക് കാറിേൻറതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. ദേശീയ പണിമുടക്കി​െൻറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ സമിതി സംഘടിപ്പിച്ച മാർച്ചിന് ശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളുടെയും തൊഴിലില്ലാതാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ഓരോ ദിവസവും നടത്തുന്നത്. കേന്ദ്രസർക്കാറിന് തൊഴിലാളികളോട് ശത്രുതാ മനോഭാവമാണ് ഉള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പാലോട് രവി അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, വിവിധ സംഘടനാ നേതാക്കളായ ഡോ. നീലലോഹിതദാസൻ നാടാർ, കോലിയക്കോട് കൃഷ്ണൻ നായർ, ജെ. വേണുഗോപാലൻ നായർ, എം.ജി. രാഹുൽ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, എം. വിജയകുമാർ, ജി. സുഗുണൻ, കവടിയാർ ധർമൻ, വി.കെ.സദാനന്ദൻ, വി.ആർ. പ്രതാപൻ, വി. ശിവൻകുട്ടി എന്നിവർ പങ്കടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് തുടങ്ങി സ്റ്റാച്യൂവിൽ സമാപിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.