തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന അസിസ് റ്റിവ് ടെക്നോളജിയില്‍ നാഷില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ആക്കുളം നിഷ് കാമ്പസില്‍ ജനുവരി പതിനെട്ട് മുതല്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കും. നിഷിലെ സെൻറര്‍ ഫോര്‍ അസിസ്റ്റിവ് ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ (സി.എ.ടി.ഐ) വിഭാഗമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് (ഐ.ഇ.ഇ.ഇ), കേരള െഡവലപ്മെൻറ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ (കെ -ഡിസ്ക്) എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ http://fatvc.nish.ac.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.