കളരിപ്പയറ്റ്: കോഴിക്കോട് മുന്നിൽ

തിരുവനന്തപുരം: 60ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് കുതിപ്പ് തുടരുന്നു. രണ്ടാംദിനം 185 പോ യൻറുമായാണ് നിലവിലെ ചാമ്പ്യൻമാർ കപ്പിലേക്ക് അടുക്കുന്നത്. 130 പോയൻറുമായി കണ്ണൂരും 40 പോയൻറുമായി തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ശനിയാഴ്ച ദേശീയ മത്സര ഇനങ്ങളായ മെയ്പ്പയറ്റ്, കൂട്ടച്ചുവട്, ഒറ്റച്ചുവട്, കൈപ്പോര്, വാൾ-പരിച, ഉറുമി-പരിച, ചവിട്ടിപൊങ്ങൽ എന്നിവ നടന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 284 പെൺകുട്ടികളും 356 ആൺകുട്ടികളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ചാമ്പ്യൻഷിപ് ഞായറാഴ്ച അവസാനിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.