തിരുവനന്തപുരം: മാവേലിക്കര ജില്ല കൃഷിത്തോട്ടത്തിൽ ക്രമക്കേടെന്ന് കൃഷിവകുപ്പിെൻറ ആഭ്യന്തര ഓഡിറ്റ് റിപ്പോർ ട്ട്. കുരുമുളക് വള്ളികളുടെ ഉൽപാദനവും വിതരണവും, ജാതി ഗ്രാമ്പു വികസനം, സുഗന്ധവിള വികസനം തുടങ്ങിയ പദ്ധതികളിലാണ് അഴിമതി കണ്ടെത്തിയത്. വിവിധ ആവശ്യങ്ങൾക്ക് തുക ചെലവഴിച്ചതിെൻറ വിശദവിവരങ്ങൾ സൂക്ഷിച്ചിട്ടില്ല. കൈപ്പറ്റ് രസീതുകളിൽ സീൽ പതിച്ച് അധികാരി ഒട്ടിപ്പിട്ടില്ലെന്നും കണ്ടെത്തി. കുരുമുളക് വള്ളികളുടെ ഉൽപാദനം, വിതരണം തുടങ്ങിയവക്ക് ഒന്നരലക്ഷം രൂപ ആലപ്പുഴ ജില്ല പഞ്ചായത്തിന് ഡിമാൻഡ് ഡ്രാഫ്റ്റായി നൽകിയതായും 1500 ഗ്രോ ബാഗിന് 1.50 ലക്ഷം ചെലവഴിെച്ചന്നും കണക്കുകളിലുണ്ട്. എന്നാൽ കൃഷിഭവനുകളിൽ നടത്തിയ പരിശോധനയിൽ അവിടെ ഇവ എത്തിയതായി രേഖകളില്ല. ജാതി വികസന പദ്ധതി ഉൽപാദനം വിതരണം പദ്ധതിപ്രകാരം 2,35,955 രൂപക്ക് സാധനങ്ങൾ വാങ്ങിയതായി ബില്ലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകളിൽ അത് റദ്ദാക്കിയതായാണുള്ളത്. ഇൗയിനത്തിലെ തുക വിനിയോഗിച്ചിെല്ലന്ന നിഗമനത്തിലാണ് പരിശോധകസംഘം. സുഗന്ധവിള വികസനപദ്ധതിയിൽ 1,48,515 രൂപ ചെലവഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 54,600 രൂപക്ക് കൈപ്പറ്റ് രസീതില്ല. കേര വികസന പദ്ധതിപ്രകാരം കുറിയ ഇനം തെങ്ങിൻ തൈ, തെങ്ങ് ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങുന്നതിന് 20,000 ചെലവഴിെച്ചങ്കിലും തൈകൾ സ്റ്റോക്കിൽ ഉൾെപ്പടുത്തിയതിന് രേഖയില്ല. കൃഷിത്തോട്ടത്തിലെ പ്രധാന രജിസ്റ്ററിൽ അവിടെ നടക്കുന്ന ജോലികളുടെ വിശദവിവരം രേഖപ്പെടുത്തേണ്ടതുണ്ട്. പ്ലോട്ടുകളിൽ എന്ത് ജോലി നടെന്നന്നും എത്ര ജോലിക്കാർ ഉണ്ടായിരുന്നുവെന്നതടക്കം ഉൾപ്പെടുത്തണമെന്നാണ് നിയമം. ഇതോടൊപ്പം കീടനാശിനി, വിത്ത്, നടീൽ വസ്തുക്കൾ തുടങ്ങിയവയെല്ലാം എത്രത്തോളം ഉപയോഗിെച്ചന്ന വിവരങ്ങളും ഉണ്ടാവണം. എന്നാൽ രജിസ്റ്ററിൽ ഏറെ അപാകതയുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വിവരിക്കുന്നത്. ബില്ല്, ഉത്തരവ്, സ്റ്റേറ്റ്മെൻറ് എന്നിവയിൽ ഓഫിസർ ഒപ്പുവെക്കുന്നില്ലെന്നും കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്റർ പലപേജുകളും കീറിക്കളഞ്ഞിട്ടുണ്ട്. ദിവസവേതനക്കാരായ തൊഴിലാളികളുടെ ഹാജർ ഷീറ്റ്, അസിസ്റ്റൻറ് കൃഷി ഓഫിസർ പരിശോധിച്ചശേഷം കൃഷി ഓഫിസർ ഒപ്പുെവച്ച് സീൽ പതിപ്പിക്കാറില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.