ആറ്റിങ്ങൽ: കൊല്ലമ്പുഴയിൽ ഓട്ടോയും ബൈക്കും ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. കൊല്ലമ്പുഴയിൽനിന്ന് ആറ്റിങ്ങലേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിലേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തകർന്നു. ഓട്ടോയിൽ വന്ന കീഴാറ്റിങ്ങൽ സ്വദേശിയായ ജയകുമാർ, ഒരു വയസ്സുകാരി സുമിഷ, സുരേഷ്, ബൈക്ക് യാത്രക്കാരയ ദീപക്, നിവിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് കല്ലെറിഞ്ഞ് തകർത്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തു ആറ്റിങ്ങൽ: ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ ആറ്റിങ്ങലിൽ ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസിെൻറ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയോട് മുതിരക്കുഴി വീട്ടിൽ രാജേഷ് (49), ആറ്റിങ്ങൽ പാലസ് റോഡ് എസ്.എ നിവാസിൽ മുകേഷ് (40), കൊല്ലമ്പുഴ ചന്ദ്രാലയത്തിൽ ചന്ദ്രബാബു (39), കൊട്ടിയോട് കരിമ്പുവിള വീട്ടിൽ അനീഷ് (21), രാമച്ചംവിള അമ്പാടി ഭവനിൽ സന്തോഷ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവർ പൊതുമുതൽ നശിപ്പിക്കുന്നത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.