തലശ്ശേരിയിൽ ഡി.വൈ.എഫ്‌.ഐ പ്രകടനത്തിനുനേരെ കല്ലേറ്

തലശ്ശേരി: ശനിയാഴ്ച ഡി.വൈ.എഫ്‌.ഐ നേതൃത്വത്തില്‍ ടൗണില്‍ നടന്ന പ്രകടനത്തിനുനേരെ കല്ലേറുണ്ടായി. ഡി.വൈ.എഫ്‌.ഐ ജില് ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്തംഗവുമായ പി. വിനീത, എരഞ്ഞോളി മേഖല കമ്മിറ്റി അംഗം സ്‌നേഹ എന്നിവരെ പരിക്കുകളോടെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.എൻ. ഷംസീര്‍ എം.എൽ.എയുടെയും ഇടതുപക്ഷ നേതാക്കളുടെയും വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പുതിയ ബസ്‌സ്റ്റാൻഡില്‍നിന്നാരംഭിച്ച പ്രകടനം ജൂബിലി റോഡില്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസിന് സമീപത്തുകൂടി പോവുമ്പോഴായിരുന്നു കല്ലേറുണ്ടായത്. സി.പി.എം മാരിയമ്മ ബ്രാഞ്ച് സെക്രട്ടറി സതീശ​െൻറ ഉടമസ്ഥതയിലുള്ള ജൂബിലി റോഡിലെ സ്റ്റേഷനറി കടയും തകർക്കപ്പെട്ടു. ചൂര്യായി കണാരൻ റോഡിൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിനടുത്ത ദിനേശ് കഫേക്കുനേരെ കല്ലേറുണ്ടായി. ഹോട്ടലി​െൻറയും ഓഫിസി​െൻറയും ജനല്‍ചില്ലുകള്‍ പൊളിഞ്ഞു. ശനിയാഴ്ച രാത്രി ഏഴേകാലിനാണ് സംഭവം. ചായകുടിക്കാനെത്തിയ ഈങ്ങയിൽപീടികയിലെ ഷൈജുവി​െൻറ ഓട്ടോടാക്‌സിയുടെ ചില്ലും പൊളിച്ചു. ദിനേശ് ബീഡി സംഘത്തിന് കീഴിലുള്ള സഹകരണ ഹോട്ടലാണ് ദിനേശ് കേഫ. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. ഇതിനിടെ ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷി​െൻറ വാഹനത്തിന് നേരെയും തൊട്ടടുത്ത മംഗല്യപൂജ സ്റ്റോറിന് നേരെയും കല്ലേറുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.