കല്ലമ്പലത്ത് വൈദ്യുത തൂണുകൾ മാറ്റാതെയുള്ള റോഡ് നവീകരണം: പ്രതിഷേധം വ്യാപകം

കല്ലമ്പലം: വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ റോഡി​െൻറ വശങ്ങൾ വീതി കൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകം. കല്ലമ്പലം-നഗരൂർ റോഡിലാണ് റോഡി​െൻറ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുന്നത്. എന്നാൽ, റോഡി​െൻറ മധ്യഭാഗത്തുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. തൂണുകൾനില നിർത്തിയുള്ള വീതി കൂട്ടൽകൊണ്ട് പ്രയോജനമില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. വൈദ്യുത വകുപ്പാകട്ടെ പി.ഡബ്ല്യു.ഡിയിൽനിന്ന് തൂണുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചത്. കല്ലമ്പലം-നഗരൂർ റോഡിൽ വൈദ്യുത പോസ്റ്റുകൾമാറ്റാതെ റോഡ് വീതി കൂട്ടുന്നതിന് ചാലുകീറുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.