പുതുവർഷം 'അടിച്ചുപൊളിച്ച' 200 പേർ പിടിയിൽ വാഹനപരിശോധന; 32 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നഗരത്തിൽ പുതുവർഷം 'അടിച്ചുപൊളിച്ച' 200 പേർക്കെതിരെ കേസ്. മദ്യപിച്ച് വാഹനം ഓടിച്ച 150 ഓളം പേരും ലൈസൻ സില്ലാതെയും അപകടകരമായ രീതിയിലും വാഹനം ഓടിച്ച ഒമ്പതോളം പേരുമാണ് സിറ്റിപൊലീസി​െൻറ സ്പെഷൽ ഡ്രൈവിൽ പിടിയിലായത്. അലക്ഷ്യമായ ഡ്രൈവിങ്ങിനെ തുടർന്ന് വലിയതുറയിലും അമ്പലത്തറയിലും പരുത്തിക്കുഴിയിലും അപകടങ്ങളും ഉണ്ടായി. പലർക്കും നിസ്സാര പരിക്കുകളാണുള്ളത്. മെഡിക്കൽകോളജ്, പേരൂർക്കട, വട്ടിയൂർക്കാവ്, മണ്ണന്തല പൊലീസ് സ്റ്റേഷനുകളിലായി 36 പേരും പൂന്തുറ, തമ്പാനൂർ, കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം, പേട്ട, കേൻറാൺമ​െൻറ് എന്നിവിടങ്ങളിലായി 61 പേരും പിടിയിലായതായി അറിയിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം പേർ പിടിയിലായിട്ടുണ്ട്. ലൈസൻസ് ഇല്ലാതെയും അലക്ഷ്യമായി വാഹനം ഓടിച്ചതിനുമാണ് നൂറോളം പേർക്കെതിരെ വിവിധ സ്േറ്റഷനുകളിലായി കേസെടുത്തിരിക്കുന്നത്. പിടിയിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തമ്പാനൂര്‍ എസ്.ഐ വി.എം. ശ്രീകുമാറി​െൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18 പേരാണ് കുടുങ്ങിയത്. ഓട്ടോയില്‍നിന്നും കാറുകളില്‍നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ച ഇരുചക്രവാഹനയാത്രികര്‍ക്ക് 1000 രൂപ പിഴ ചുമത്തി. തമ്പാനൂര്‍ ജങ്ഷന്‍, ഫ്ലൈ ഓവര്‍, മേട്ടുക്കട ജങ്ഷന്‍, ചൂരക്കാട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രധാനമായും വാഹനപരിശോധന. കഴിഞ്ഞദിവസം രാത്രി ഒമ്പതിന് തുടങ്ങിയ പരിശോധന പുലര്‍ച്ച വരെ തുടര്‍ന്നു. നേമം എസ്.ഐ എസ്.എസ്. സജി, ക്രൈം എസ്.ഐ സഞ്ജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത വാഹനപരിശോധനയില്‍ ഹൈവേയിലൂടെ മദ്യപിച്ച് ഇരുചക്രവാഹനം കൈകാര്യം ചെയ്ത 10 പേരെ പിടികൂടി പിഴയീടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.