കുടുംബശ്രീ അംഗങ്ങൾ വനിതാമതിലിൽ അണിചേരും

തിരുവനന്തപുരം: ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങൾ വനിതാമതിലിൽ അണിചേരും. ഇതിനായി ജില്ലയിലെ ജില്ലമിഷൻ കേ ാഓർഡിനേറ്റർക്കും അസിസ്റ്റൻറ് ജില്ലമിഷൻ കോഓഡിനേറ്റർമാർക്കും 14 നിയോജകമണ്ഡലങ്ങളുടെ ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം/സി.ഡി.എസ്. അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുകയും അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ഓരോ നിയോജക മണ്ഡലത്തിൽനിന്നും 10,000 മുതൽ 15,000 വരെ അംഗങ്ങൾ വനിതാമതിലിൽ പങ്കെടുക്കുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. കെ.ആർ. ഷൈജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.