മുതിർന്നവരുടെ സംരക്ഷണം സർക്കാറി​െൻറ പ്രധാന പരിപാടിയാക്കണം- വി.എസ്

തിരുവനന്തപുരം: മുതിർന്നവരുടെ സംരക്ഷണം സർക്കാറി​െൻറ പ്രധാന പരിപാടിയാക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ. നിറമില്ലാത്ത ജീവിതങ്ങൾക്ക് നിറക്കൂട്ടായി പുതുവർഷ രാവ് 'തൂവൽസ്പർശം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെയും വൃദ്ധരെയും സമൂഹം അവഗണിക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളുണ്ടെങ്കിലും പോരായ്മകളുണ്ട്. കമീഷൻ ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ ബന്ധപ്പെട്ട വകുപ്പുകൾ നോക്കി കുട്ടികളുടെ പരിചരണം ഉറപ്പാക്കണം. അത് നടപ്പാക്കാൻ സർക്കാർ വീഴ്ച വരുത്തരുെതന്നും വി.എസ് പറഞ്ഞു. കനകക്കുന്നിൽ നടന്ന ചടങ്ങിൽ അൻവർ, എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, മേയർ അഡ്വ.വി.കെ. പ്രശാന്ത്, ഉവൈസ് അമാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.