പുതുവത്സരാഘോഷം ആഘോഷിക്കാം, അതിരുവിടരുത്

തിരുവനന്തപുരം: പുതുവത്സരാഘോഷം കണക്കിലെടുത്ത് നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി സിറ്റി പൊലീസ്. നഗരം നിയന്ത്രി ക്കാന്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴില്‍ രണ്ട് ഡി.സി.പിമാര്‍ ഉൾപ്പെടെ 1500 ഓളം പൊലീസുകാരാണ് തിങ്കളാഴ്ച ഉച്ചമുതൽ ചൊവ്വാഴ്ച പുലർച്ച വരെ നിരത്തിലുണ്ടാവുക. പുതുവത്സരാഘോഷത്തി​െൻറ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണികള്‍ രാത്രി പത്തിന് ഓഫാക്കണമെന്ന് കമീഷണർ നിർദേശിച്ചു. നിർദേശിച്ചിരിക്കുന്ന ഡെസിബെലിലെ ഉച്ചഭാഷിണിേയ ഉപയോഗിക്കാവൂ. ഹോട്ടലുകളിലും പുതുവത്സരാഘോഷങ്ങള്‍ നടത്തുന്ന സ്ഥലങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാന്‍ പാടില്ല. ബിയര്‍, വൈന്‍ പാര്‍ലറുകളും ബാറുകളും നിശ്ചിത സമയത്ത് തന്നെ പൂട്ടണം. നിർദേശങ്ങൾക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ പി. പ്രകാശ് അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യും. വീട് പൂട്ടി യാത്ര പോകുന്നവര്‍ വിവരം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജനമൈത്രി സുരക്ഷാ ബീറ്റ് ഓഫിസര്‍മാെരയോ അറിയിക്കണം. മോഷണം, കവര്‍ച്ച, മറ്റു ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടവർ 48 മണിക്കൂർ കർശന നിരീക്ഷണത്തിലായിരിക്കും. കുഴപ്പക്കാരെ കരുതല്‍ തടങ്കലിൽ വെക്കാനും നിർദേശമുണ്ട്. ഇതിൽ പലരെയും ശനിയാഴ്ച അർധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തി​െൻറ മുക്കും മൂലയും നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമിലെ നിലവിലുള്ള കാമറകള്‍ക്ക് പുറമേ തിരക്ക് അനുഭവപ്പെടുന്ന കോവളം, ശംഖുംമുഖം, മ്യൂസിയം, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും കാമറകൾ സ്ഥാപിക്കുമെന്നും കമീഷണര്‍ അറിയിച്ചു. കൂടാതെ പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മൂവിങ് കാമറകള്‍ ഘടിപ്പിച്ചു നഗരത്തിലുടനീളം പ്രത്യേക പട്രോളിങ് നടത്തും. ഇതിനുപുറമേ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ ഓഫിസുകളിലും നല്‍കിയിട്ടുള്ള കാമറകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും. തിങ്കളാഴ്ച ഉച്ചമുതൽ സി.ഐ, എസ്.ഐ, ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍, മറ്റു പട്രോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് എല്ലാ റോഡുകളിലും റോന്തുചുറ്റി നിരീക്ഷിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യും. പട്രോളിങ്ങി​െൻറ ഭാഗമായി പകലും രാത്രിയും ഇടറോഡുകള്‍ പരിശോധിക്കുന്നതിന് ബൈക്ക് ബൂസ്റ്റര്‍ പട്രോളിങ്ങും ആശ്വാരൂഢ സേനയും രംഗത്തുണ്ടാവും. ഷാഡോ പൊലീസി​െൻറ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുകയും സ്ത്രീസുരക്ഷക്കായി പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ് എന്നിവരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.