തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വീണ്ടും കേരളയാത്രക്ക് ഒരുങ്ങുന്നു. കെ.പി.സി.സ ി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിലായിരിക്കും രാഷ്ട്രീയ യാത്ര. ഫെബ്രുവരിയിൽ ഇത് നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ ഞായറാഴ്ച രാത്രി ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നടന്നു. വനിതാമതിൽ വർഗീയമാണെന്ന പ്രചാരണം വിജയിച്ചതായി യോഗം വിലയിരുത്തി. വനിതാമതിൽ സംബന്ധിച്ച് പരാതിയുള്ളവരുടെ കാര്യത്തിൽ ഏതറ്റംവരെ പോകാനും യോഗം തീരുമാനിച്ചു. വേണ്ടിവന്നാൽ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കും. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച തീരുമാനത്തിനായി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രേമശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് പുനഃസംഘടന വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.