ന്യൂനപക്ഷങ്ങളെ അകറ്റുന്ന വനിതാ മതിൽ അർഥശൂന്യം ^-ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്

ന്യൂനപക്ഷങ്ങളെ അകറ്റുന്ന വനിതാ മതിൽ അർഥശൂന്യം -ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന് കൊച്ചി: കേരള നവോത്ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും അവരുടെ ചരിത്ര പാരമ്പര്യെത്തയും വിസ്മരിച്ച്‌ നടത്തുന്ന വനിതാ മതിൽ അർഥശൂന്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്. 'കേരളം, നവോത്ഥാനം, ഇസ്ലാം' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കേരളയുടെ നേതൃത്വത്തിൽ എറണാകുളത്ത്‌ നടത്തിയ നവോത്ഥാന ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ സാമൂഹിക രൂപവത്കരണത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളിലും നിർണായക പങ്കുവഹിച്ചവരാണ് മുസ്ലിംകൾ. ജാതി ഫ്യൂഡൽ വ്യവസ്ഥക്കെതിരെ ആധുനിക ചിന്താരീതികൾ രൂപപ്പെടുന്നതിന് നൂറ്റാണ്ടുകൾക്കുമുേമ്പ സമത്വമെന്ന ഇസ്ലാമി​െൻറ ആദർശം കേരളത്തിൽ പ്രയോഗവത്കരിച്ചവരായിരുന്നു മമ്പുറം തങ്ങളടക്കമുള്ള മുസ്ലിം നവോത്ഥാന നായകർ. വൈദേശിക ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിച്ചതും മുസ്ലിംകളുടെ നേതൃത്വത്തിലായിരുന്നു. ഇതൊക്കെ വിസ്മരിച്ച്‌ നടക്കുന്ന നവോത്ഥാന ചർച്ചകൾ അർഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ബ്രാഹ്മണിക്കൽ പൊതുബോധമാണ് നമ്മുടെ ചരിത്രമെഴുത്തിൽ വലിയ അളവിൽ സ്വാധീനിക്കപ്പെട്ട ഘടകമെന്ന് എഴുത്തുകാരനും ഗ്രന്ഥരചയിതാവുമായ ഡോ. അജയ്‌ ശേഖർ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ന്യൂനപക്ഷ കീഴാള ഇടപെടലുകളുടെ ചരിത്രം മുഖ്യധാരയിലേക്ക്‌ ഉയർന്നു വരാതിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ഖാലിദ്‌ മൂസ നദ്‌വി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അനൂപ്‌ വി.ആർ, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ, കൊച്ചി സിറ്റി പ്രസിഡൻറ് എം.പി. ഫൈസൽ, വി.കെ. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.