അബ്റാർ സിൽവർ ജൂബിലി ജില്ല സംഗമം കഴക്കൂട്ടത്ത്

കണിയാപുരം: തെക്കൻ കേരളത്തിലെ സാമൂഹിക, സേവനമേഖലയിൽ പ്രവർത്തിക്കുന്ന വൈജ്ഞാനിക കേന്ദ്രമായ മജ്ലിസുൽ അബ്റാറി​െൻറ രജതജൂബിലി മാർച്ച് 9,10 തീയതികളിൽ നടക്കും. കൊല്ലം- തിരുവനന്തപുരം സംയുക്ത സമ്മേളനം ഫെബ്രുവരി ആറിന് കഴക്കൂട്ടത്ത് നടക്കും. ഇതി​െൻറ സ്വാഗതസംഘം രുപവത്കരണയോഗം കാട്ടാമ്പള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഹസൻ ബസരി മൗലവി അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ. സുലൈമാൻ മൗലവി (പൂന്തുറ), അബ്ദുൽ അസീസ് മൗലവി (ചേരമാൻതുരുത്ത്), കെ.കെ. സൈനുദ്ദീൻ മൗലവി (കല്ലാർ), മൂസാകുഞ്ഞ് മൗലവി (കൊച്ചാലുംമൂട്), നവാസ് മൗലവി (തൊളിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. ചെയർമാനായി ഹസൻബസരി മൗലവി (കുറ്റിച്ചൽ), വൈസ് ചെയർമാൻമാരായി എ.ആർ. ഷാഹുൽ ഹമീദ് മൗലവി (കൊല്ലം), കെ.കെ. സിറാജുദ്ദീൻ മൗലവി (ഇടുക്കി), ജനറൽ കൺവീനറായി അബ്ദുല്ല മൗലവി (ചേരമാൻ തുരുത്ത്), ജോ. കൺവീനർമാരായി ത്വാഹാ മൗലവി (കൊല്ലം), നൗഷാദ് മൗലവി (ഭരതന്നൂർ), ട്രഷറർ എം.എച്ച്. സബീർ മൗലവി (ചേരമാൻതുരുത്ത്) എന്നിവരെ തെരഞ്ഞെടുത്തു. മൗലവിമാരായ കെ.ബി. ഫതഹുദ്ദീൻ, ഡി.എം. മുഹമ്മദ്, സിറാജുദ്ദീൻ മുഹമ്മദ്, തഖിയുദ്ദീൻ, ഡി.എം. മുഹമ്മദ് ബുഖാരി, റാഷിദ്, റാഫി, അബൂബക്കർ സിദ്ദീഖ്, സാജിദ്, അൻവർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.